വീടിനുള്ളിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ

ചെങ്ങന്നൂര്‍: വാടക വീട്ടില്‍ അതിഥി തൊഴാലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.ബിഹാര്‍ ഈസ്റ്റ് ചമ്പാരണ്‍ സര്‍ഹാരി വില്ലേജ് സുഗാവ് പോയില്‍ അനില്‍ ഭഗത്(32) എന്നയാളാണ് മരിച്ചത്.പുലിയൂര്‍ കുളിക്കാംപാലത്തെ വാടക വീട്ടിലാണ് ഇയാളെ തിങ്കളാഴ്ച രാവിലെ 6 മണിയോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്.സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ബിഹാര്‍ സ്വദേശികളായ 12 പേരാണ് ഈ വീട്ടില്‍ കഴിഞ്ഞ ഒരു മാസമായി താമസിച്ചു വന്നത്​. എല്ലാവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ആണ്. മരിച്ചയാള്‍ കിടന്ന മുറിയില്‍ 7 പേര്‍ ആയിരുന്നു ഉറങ്ങാന്‍ കിടന്നത് എന്ന് പൊലീ പറഞ്ഞു. ചെങ്ങന്നൂര്‍ പൊലീസ്​ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Tags:    
News Summary - Guest worker found dead inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.