ചെങ്ങന്നൂർ: അർബുദത്തിന് സുമനസ്സുകളുടെ സഹായത്താൽ ചികിത്സ മുന്നോട്ടുപോയ ചെങ്ങന്നൂർ തിട്ടമേൽ കൃഷ്ണവിലാസം വീട്ടിൽ ഉണ്ണികൃഷ്ണെന (31) വിധി തട്ടിയെടുത്തു. ഒറ്റപ്പെട്ടുപോയ തെൻറ കുടുംബത്തിെൻറ തുടർ ജീവിതമായിരുന്നു അവസാന നിമിഷവും ആ യുവാവിെന അലട്ടിയത്.
രോഗം മൂർഛിച്ച് ചൊവ്വാഴ്ച പുലർച്ച ഉണ്ണി മരിച്ചു. നിർധന കുടുംബമായ ഗോപാലകൃഷ്ണനാചാരി -ശ്യാമള ദമ്പതികളുടെ മകനായ ഉണ്ണിക്ക് 2020 മാർച്ചിൽ കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിലാണ് രക്താർബുദം സ്ഥിരീകരിച്ചത്. മാറാത്ത പല്ലുവേദനക്കുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരം ആർ.സി.സിയിലെ ഒമ്പതുമാസത്തെ ചികിത്സക്കുശേഷം കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്ക് അയച്ചു. ഇവിടം കോവിഡ് ആശുപത്രിയായതും രോഗം മൂർഛിച്ചതും കാരണം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തെ ചികിത്സക്ക് മാത്രമായി 1.16 ലക്ഷം രൂപയുടെ ബില്ലായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ട് പണം അടച്ചു. ചികിത്സക്ക് ദിനംപ്രതിയെന്നോണം വീണ്ടും 7,000 രൂപയോളം വേണ്ടിവന്നു. ഇൗ അവസരത്തിലും സുമനസ്സുകൾ ഓടിയെത്തി.
18 വർഷമായി രോഗബാധിതനായ പിതാവ് ഗോപാലകൃഷ്ണനാചാരിക്ക് ജോലിക്കുപോകാൻ കഴിയുന്നില്ല. അമ്മയുടെ തണലിലായിരുന്ന കുടുംബം. പിന്നീട് അമ്മക്കും മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ കുടുംബത്തിെൻറ ചുമതല ഏറ്റെടുത്തു.
ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുപോയാണ് കുടുംബം പോറ്റിയിരുന്നത്. 31 വർഷമായി വാടകക്കാണ് കുടുംബം കഴിഞ്ഞിരുന്നത്. ഉണ്ണികൃഷ്ണെൻറ ശ്രമഫലമായി കല്ലുവരമ്പിൽ (പാണ്ടവൻ പാറ) അഞ്ച് സെൻറ് സ്ഥലം വാങ്ങി. തുടർന്ന് ബാങ്ക് വായ്പയെടുത്താണ് ഒരു ചെറിയ വീട് െവച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കുടുംബം ജപ്തി ഭീഷണിയിലാണ്. വീട് പണിയും പൂർത്തീകരിക്കാൻ സാധിച്ചില്ല.
കുടുംബത്തിെൻറ നിസ്സഹായാവസ്ഥ കണ്ട് മുമ്പ് വാടകക്ക് വീട് നൽകിയിരുന്നവരാണ് ഈ കുടുംബത്തിനെ അവരോടൊപ്പം താമസിപ്പിച്ചിരിക്കുന്നത്. ഏക സഹോദരി ശാന്തി ജോലിക്ക് പോയിരുന്നെങ്കിലും സഹോദരനെ പരിചരിക്കുന്നതിനുവേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഉണ്ണികൃഷ്ണന് നേരെ നീണ്ട സഹായ ഹസ്തങ്ങൾക്ക് ഹൃദയത്തിൽതൊട്ട് നന്ദി പറയുന്ന കുടുംബം തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനും സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.