ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആർ.ടി.പി.സി.ആർ, ആൻറിജൻ ടെസ്റ്റുകൾ വീടുകളിൽ എത്തി പരിശോധിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
സർക്കാർ നിരക്കിെനക്കാൾ കുറഞ്ഞ നിരക്കിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള മൊബൈൽ ലാബിെൻറ ഫ്ലാഗ് ഓഫും മേഖലകൾക്കുള്ള പൾസ് ഓക്സിമീറ്ററുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. കരുണ വൈസ് ചെയർമാൻ എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി. വർഗീസ്, നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ, ജി. കൃഷ്ണകുമാർ, സുരേഷ് മത്തായി, ജി. വിവേക്, എം.കെ. മോഹനകുമാർ, എൻ.ആർ. സോമൻ പിള്ള എന്നിവർ സംസാരിച്ചു.
ബന്ധപ്പെടേണ്ട നമ്പർ 0479 2457800 9400947880 9447978062 8289904552
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.