ചെങ്ങന്നൂർ: ഇൻറർനെറ്റ് കേബിളുകൾ പലയിടത്തായി മുറിച്ചുമാറ്റിയതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ 200ൽപരം ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ് ഉപയോഗം നിലച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുലിയൂർ പഞ്ചായത്തിലെ തിങ്കളമുറ്റം, ആലായിലെ, പെണ്ണുക്കര, പണിപ്പുരപ്പടി എന്നീ സ്ഥലങ്ങളിലെ നാലോളം കേബിൾ ഓപ്പറേറ്റർമാരുടെ കേബിളുകൾ മറിച്ചു മാറ്റിയത്. ഇത് മൂലം വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസ്സുകളും മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തനങ്ങളുമാണ് നിലച്ചത്.
പൂമലയിൽ പ്രവർത്തിക്കുന്ന സ്നേഹ വിഷൻ്റെ ജീവനക്കാരാണ് മുറിച്ചു മാറ്റിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ബിഎസ്എൻഎല്ലിൻ്റെ 60 ൽ പരം കണക്ഷനുകളും 150 ൽ പരം മറ്റ് ഇൻ്റർനെറ്റ് കണക്ഷനുകളുമാണ് ഇതോടെ പ്രവർത്തനം നിലച്ചത്. സ്നേഹ വിഷനതിരെ കേബിൾ ഓപ്പറേറ്റർമാരായ പ്രമോദ്, ശ്രീകുമാർ, ഷാനി, ദീപു എന്നിവർ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.