കെ. റെയിൽ പദ്ധതി: കൊടിക്കുന്നിൽ സുരേഷ് എം.പി ഉപവസിക്കുന്നു


ചെങ്ങന്നൂർ: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബാംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മത-സാമുദായിക പ്രതിനിധികള്‍, വിവിധആരാധനാലയങ്ങളുടെ ഭരണസമിതി അംഗങ്ങള്‍, ഉള്‍പ്പടെയുള്ളവരുടെ സംയുക്ത പ്രക്ഷോഭം ശനിയാഴ്ച രാവിലെ 10 മുതൽ ,നൂറനാട് ജംഗ്ഷനില്‍ ആരംഭിക്കും. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രക്ഷോഭം രാപ്പകല്‍ സമരമായി മാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി പ്രചരണ വിഭാഗം തലവന്‍ കെ.മുരളീധരന്‍ എം.പി, മുന്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക-സാംസ്ക്കാരിക, സാമുദായിക നേതാക്കൾ സമരപന്തലില്‍ എത്തും.



Tags:    
News Summary - K. Rail project: Kodikunnil Suresh MP is fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.