ചെങ്ങന്നൂർ: ഹരിപ്പാട് -ഇലഞ്ഞിമേൽ റോഡും -മാവേലിക്കര ചെങ്ങന്നൂർ റോഡും കൂടിച്ചേരുന്ന ബുധനൂർ കാടൻമാവ് ജങ്ഷൻ അപകടക്കെണിയായിമാറി.പടിഞ്ഞാറ് എണ്ണക്കാട്ടുനിന്നു വരുന്ന വാഹനങ്ങൾ ചെങ്ങന്നൂരിലേക്ക് പോകാനായി ഇടത്തേക്ക് തിരിയുമ്പോൾ ആ ഭാഗത്തെ കാനയിലേക്കു പതിക്കാതിരിക്കണമെങ്കിൽ സാഹസപ്പെടണം. ഇവിടെ അപകടങ്ങൾ പതിവാണ്.
ജങ്ഷനിലെ തോട് തുറന്നു തന്നെ കിടക്കുകയാണ്. തോടിന് ഇരുവശവും പിച്ചിങ് നിർമിച്ച് സ്ലാബ് ഇട്ട് സുരക്ഷിതമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. നവീകരണം പൂർത്തിയായെങ്കിലും റോഡിന്റെ ഇരുവശവും ഇടിഞ്ഞ് താഴ്ന്ന് കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ റോഡിലേക്ക് കാട് വളർന്നിറങ്ങി നിൽക്കുന്നു. റോഡിന് വീതി നന്നേ കുറവായതിനാൽ നല്ല തിരക്കുള്ള സമയങ്ങളിൽ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.