ചെങ്ങന്നൂർ (ആലപ്പുഴ): നൂറാം വയസ്സിൽ കോവിഡിനെ അതിജീവിച്ച് ആരോഗ്യം വീണ്ടെടുത്ത മാന്നാർ കുട്ടമ്പേരൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മംഗലത്തേത്ത് കാട്ടിൽ പി. കരുണാകരൻ നായർ (100) നിര്യാതനായി. ചെറിയനാട് കൊല്ലകടവ് സഞ്ജീവനി ആശുപത്രിൽ കോവിഡ് രോഗചികിത്സക്കുശേഷം ആരോഗ്യനില വീണ്ടെടുത്തു കഴിഞ്ഞ മൂന്നിനാണ് വീട്ടിലെത്തിയത്.
മാന്നാർ നായർ സമാജം സ്കൂൾ അധ്യാപകനായിരുന്നു. ആലപ്പുഴ ജില്ല കോടതിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി മാവേലിക്കര കോടതിയിൽനിന്ന് 1976ൽ വിരമിച്ചു. ഭാര്യ: പരേതയായ പി.പി. രാജമ്മ. മക്കൾ: പ്രഫ. കെ. രവീന്ദ്രനാഥൻ നായർ (റിട്ട. പ്രിൻസിപ്പൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജ്), കെ. ബാലകൃഷ്ണൻ നായർ (റിട്ട. മാനേജർ.അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറി, മാന്നാർ ), കെ. സോമനാഥൻ നായർ ( കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രം ദേവസ്വം മുൻ പ്രസിഡൻറ്), പ്രഫ. കെ. രാജഗോപാലൻ നായർ (റിട്ട. പ്രഫ. ഡി.ബി. പമ്പകോളജ്, പരുമല), കെ. വേണുഗോപാൽ (ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ).
മരുമക്കൾ: ബി.പത്മകുമാരി (റിട്ട. പ്രഫ. ഡി.ബി. പമ്പാകോളജ്, പരുമല ), ആർ. ഗീത ( റിട്ട. എൻ.എസ്.എസ് കോളജ്. ചങ്ങനാശ്ശേരി), വി.രാധിക (റിട്ട. അധ്യാപിക, കാവുംഭാഗംദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ല, പി.ഗീത (റിട്ട. പ്രഫ. ഡി.ബി. പമ്പ കോളജ്, പരുമല ), രേണുക വേണുഗോപാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.