ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഇവിടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തൻമാർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനാണെന്നും വരുമാനത്തിലും മുന്നിൽനിൽക്കുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്‍റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം ജേക്കബ്തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ്പേരയിൽ, സജിഅലക്സ്, ജോസഫ് കെ. നെല്ലുവേലി, ബിനു. കെ. അലക്സ്, ജേക്കബ് മാത്യു മുല്ലശ്ശേരി, മോഹൻ കൊട്ടാരത്തുപറമ്പിൽ, രാജു താമരവേലി, വത്സമ്മ എബ്രഹാം, ജോൺ മാത്യു മുല്ലശ്ശേരി, എബ്രഹാം ഇഞ്ചക്കലോടി, രാജൻകന്യത്ര, അഡ്വ. പ്രദീപ് കൂട്ടാല, കെ.പി. കുഞ്ഞുമോൻ, ഷീൻ സോളമൻ, അയ്യപ്പൻപിള്ള, ഡോ. സാജു ഇടക്കാട്, കോശി കോട്ടപ്പാട്, സജി കീളാത്ര, ഗോപിനാഥൻ നായർ, കെ.സി. ഡാനിയേൽ, ഹരികുമാർ, ജോണിച്ചൻ മണലേൽ, മാന്നാർ സോളമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.