കരുണ പെയിൻ ആന്‍റ്​ പാലിയേറ്റീവിൻ്റെ നിയോജക മണ്ഡലം കോ -ഓർഡിനേറ്ററായിരുന്ന സന്തോഷിൻ്റെ കുടുംബ സഹായ ഫണ്ടിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് എ വിജയ രാഘവൻ കൈമാറുന്നു

പല കാര്യങ്ങളിലും കേരളം ലോക രാജ്യങ്ങൾക്കൊപ്പം- എ.വിജയരാഘവൻ

ചെങ്ങന്നൂർ: പല കാര്യങ്ങളിലും കേരളം ലോക രാജ്യങ്ങൾക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വിദ്യഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നതും ചിലവ് കുറഞ്ഞതും സൗജന്യ ചികിത്സയുള്ളതും സാമ്പത്തിക അന്തരത്തിൻ്റെ ഏറ്റകുറച്ചിലുകൾ കുറവുള്ളതുമായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ലോക ശരാശരിയേക്കാൾ ആയുർദൈർഘ്യമുള്ളതുമിവിടെയാണ്. ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുവാനുള്ള ശ്രമങ്ങൾ ശരിയല്ല. ഇല്ലായ്മകൾ ഉയർത്തി കാട്ടുവാൻ ചിലർ ഏറെ താത്പര്യം കാട്ടുന്നതായും വിജയ രാഘവൻ പറഞ്ഞു.

കരുണ പെയിൻ ആന്‍റ്​ പാലിയേറ്റീവിൻ്റെ നിയോജക മണ്ഡലം കോ -ഓർഡിനേറ്ററായിരുന്ന സന്തോഷിൻ്റെ കുടുംബ സഹായ ഫണ്ടിലേക്ക് 177 വാർഡുകളിൽ നിന്നും സമാഹരിച്ച 250071 രൂപയുടെ ചെക്ക് കൈമാറി  സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയും കരുണാ ചെയർമാനുമായ സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സന്തോഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച്​ നൽകുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു. അഡ്വ.പി.വിശ്വംഭര പണിക്കർ, എ.മഹേന്ദ്രൻ, പ്രൊഫ.പി.ഡി.ശശിധരൻ, പുഷ്പലതാ മധു, പി.എൻ.ശെൽവരാജ്, ജി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala is with the world in many respects - A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.