ചെങ്ങന്നൂർ: ദുൈബയിൽനിന്ന് എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദു ബിനോയിയെ (39) വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ ആറാം പ്രതിയായ കായംകുളം പത്തിയൂർ കീരിക്കാട് അനസ് മൻസിലിൽ അനസ് (38) കീഴടങ്ങി.
ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാന്നാർ ഇൻസ്പെക്ടർ എസ്. ന്യൂമാെൻറ മുമ്പാകെയാണ് കീഴടങ്ങിയത്. നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
ഈ കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായി ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ് പറഞ്ഞു.
പ്രതികൾക്ക് ഗുണ്ടാസംഘത്തെ ഏർപ്പെടുത്തിയതും ആഡംബര വാഹനം നൽകിയതും അനസായിരുന്നു. ഫെബ്രുവരി 21ന് പുലർച്ചയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചത്. ഗുരുതര പരിക്കേറ്റ ബിന്ദു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയശേഷം ചികിത്സ കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.