കൃഷ്ണവേണി

18കാരിയുടെ തിരോധാനം: ദുരുഹത നീങ്ങിയില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായിട്ട് മൂന്നു മാസമാകുമ്പോൾ കണ്ടെത്താനാകാതെ പൊലിസും കുടുംബാംങ്ങളും കുഴങ്ങുകയാണ്. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മoത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് നവംബർ ആറു മുതൽ കാണാതായത്.

അന്നേ ദിവസം രാവിലെ 11 വരെ വീട്ടിലുണ്ടായിന്നുവെന്നാണ് പറയുന്നത്. കാണാതാകുമ്പോൾ മഞ്ഞ ചുരിദാറും സ്വർണ കൊലുസ്, സ്വർണമാല, സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

കുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം ഊർജിതപ്പെടുത്തുന്നതിൻെറ ഭാഗമായി കേരളത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ളള ഒരുക്കത്തിലാണ് പൊലീസ്.

അതിനിടെ യുവതിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹേയ്ബിയസ് കോർപസ് ഹരജി നൽകുകയും ചെയ്തു. യുവതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ ഡിവൈഎസ്.പിയുടെ 94 97 99 00 43 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.