ചെങ്ങന്നൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന്. 18 അംഗ സമിതിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതം അംഗങ്ങളുണ്ടായിട്ടും പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന് സ്വന്തമാവുകയായിരുന്നു.
പട്ടികജാതി വനിതസംവരണ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫിന് വോട്ടുചെയ്യുകയായിരുന്നു. കോൺഗ്രസ് വിമതനായ 15ാം വാർഡ് അംഗം ദിപു പടകത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പടിഞ്ഞാേറ വഴി ഒന്നാം വാർഡിൽ ജനറൽ സീറ്റിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡൻറായത്.
11 വോട്ട് നേടിയാണ് വിജയമ്മയുടെ വിജയം. ൈവസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസിലെ രവികുമാർ വിജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്രയുടെ ഒരുവോട്ടുകൂടി നേടിയാണ് ഏഴ് വോട്ട് കരസ്ഥമാക്കി വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.