ചെങ്ങന്നൂർ: ഓൺലൈൻ പഠനത്തിലൂടെ കഥകളി അഭ്യസിച്ച അച്യുത് ഹരി വാര്യർക്ക് വെള്ളിയാഴ്ച അരങ്ങേറ്റം. തൃക്കണ്ണാപുരത്ത് ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോട് അനുബന്ധിച്ച് വേദിയിലാണ് അവതരണം. ഓണ്‍ലൈനാണെങ്കിലും മെയ്വഴക്കത്തിലും ചിട്ടവട്ടങ്ങളിലും വിട്ടുവീഴ്ചയില്ലാതെയായിരുന്നു പഠനം. ബംഗളൂരുവിൽ താമസിക്കുന്ന അച്യുത് കഥകളിയോടുള്ള അഭിനിവേശം കൊണ്ടാണ് പഠനത്തിലേക്കെത്തിയത്. അതീവ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു പഠനകാലം. ഗുരുനാഥനും വീട്ടുകാര്‍ക്കും ഒരുപാട് ആശങ്കകളുണ്ടായിരുന്നു. കഠിനപ്രയത്‌നത്തിൽ ഇതെല്ലാം മറികടന്നു.
കലാമണ്ഡലം മയ്യനാട് രാജീവന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലായിരുന്നു പഠനം. ചെറുപ്പം മുതല്‍ കഥകളി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കേരളത്തിന് പുറത്ത് സംവിധാനം ഇല്ലാതിരുന്നത് നിരാശയായിരുന്നു. തുടർന്നാണ് ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച് വിവരം കിട്ടുന്നത്. പ്രമുഖ മദ്ദളവിദ്വാന്‍ അരിപ്പറമ്പ് ഗോവിന്ദവാര്യര്‍ അമ്മയുടെ മുത്തച്ഛനാണ്. മയ്യനാട് നവരംഗം കഥകളിയോഗത്തിന്‍റെ സഹകരണത്തോടെയാണ് കലോപാസനക്ക് തുടക്കമാകുന്നത്. പാണ്ടനാട് തൃക്കണ്ണാപുരം വാര്യത്ത് ഹരിവാര്യരുടെയും മൈഥിലി വാര്യരുടെയും മൂത്ത മകനാണ് അച്യുത്. ആയാകുടി ഉണ്ണികൃഷ്ണന്‍ (ചെണ്ട), കലാമണ്ഡലം അച്യുതവാര്യര്‍ (മദ്ദളം), കലാനിലയം രാജീവന്‍ നമ്പൂതിരി, ഹരിശങ്കര്‍ (പാട്ട്), ചിങ്ങോലി പുരുഷോത്തമന്‍ (ചുട്ടി) എന്നിവര്‍ ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.