ചെങ്ങന്നൂർ: കോവിഡ് കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി സംഗമങ്ങൾ ഇല്ലാതായതിെൻറ കുറവും ആവേശവും കെടാതെ ലൈവായി നൽകി സജിയും ബഷീറും. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലുമെത്തി എല്ലാ സ്ഥാനാർഥികളെയും ഒരുമിപ്പിച്ച് അവർക്കു പറയാനുള്ളത് ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് മാന്നാറിലെ സജി കുട്ടപ്പനും മുഹമ്മദ് ബഷീർ പാലക്കീഴിലും.
എല്ലാ വാർഡുകളിലൂടെയും സഞ്ചരിച്ച് സ്വതന്ത്രർ ഉൾെപ്പടെയുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തി പറഞ്ഞ കാര്യങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇവർ ഏറ്റെടുത്തത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള മാന്നാർ അറ്റ് മാന്നാർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ലൈവായിട്ടാണ് ഇത് ഇവർ ജനങ്ങളിലേക്ക് എത്തിച്ചത്.
65 സ്ഥാനാർഥികളെയാണ് ലൈവിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന ടൗൺ വാർഡായ അഞ്ചാം വാർഡിൽ നിന്നുമാണ് ലൈവ് പരിപാടിക്ക് തുടക്കം കുറിച്ചത്. അത് ജനങ്ങൾ ഏറ്റെടുക്കുകയും അഭിനന്ദനങ്ങൾ അറിയിച്ച് പലരും എത്തുകയും ചെയ്തപ്പോൾ ആത്മവിശ്വാസത്തോടെ മുഴുവൻ വാർഡുകളിലേക്കും ഇറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.