മാന്നാർ: മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ അനുമതി തേടി കുട്ടമ്പേരൂർ 11ാംവാർഡംഗം സുനിൽ ശ്രദ്ധേയം സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിക്ക് കത്തുനൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ വിജയിച്ച സുനിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അവസാന നിമിഷം കൂറുമാറി വോട്ട് ചെയ്തതിലൂടെയാണ് സി.പി.എം പ്രതിനിധി ടി.വി. രത്നകുമാരി പ്രസിഡൻറായത്.
സുനിലിനെ ജനപ്രതിനിധി സ്ഥാനത്ത് അയോഗ്യനാക്കണമെന്ന പരാതിയിൽ തുടർനടപടികൾ അവസാനഘട്ടത്തിലാണ്. എന്നാൽ, പഞ്ചായത്ത് ഭരണത്തിൽ പുറമെ നിന്നുള്ള ചിലനേതാക്കളുടെ അമിതമായ കൈ കടത്തലുകൾ കാരണം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. അതിനിടെ, കാലിെൻറ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെ ചികിത്സക്കായിട്ടാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സുനിൽ 'മാധ്യമ'ത്തോടു പറഞ്ഞു.
ഇതിനിടെ തിങ്കളാഴ്ച നടന്ന തൊഴിലുറപ്പിലെ താൽക്കാലിക നിയമനങ്ങളിലെ ഭിന്നതയാണ് മറ നീക്കി രാജിയിലെത്തി നിൽക്കുന്നതെന്നാണ് അഭ്യൂഹം. അഭിമുഖം നടക്കുന്ന സമയത്ത് ഓഫിസിൽ ഉണ്ടായിട്ടും അതിൽ പങ്കെടുക്കാതെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. കൂറുമാറ്റ നിയമപ്രകാരം കോൺഗ്രസ് നൽകിയ കേസിെൻറ വിധി വരാനിരിക്കെയുള്ള ഈ രാജി നാടകം പ്രഹസനമാണെന്നും സമ്മർദതന്ത്രത്തിെൻറ ഭാഗമാണെന്നും യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.