'കരുണ' ശേഖരിച്ച ചികിത്സ സഹായം കൈമാറി

ചെ​ങ്ങ​ന്നൂ​ർ: ത​ല​ച്ചോ​റി​ന് ബാ​ധി​ച്ച ഗു​രു​ത​ര രോ​ഗ​ത്താ​ൽ ച​ല​ന​ശേ​ഷി ഭാ​ഗീ​ക​മാ​യി ന​ഷ്ട​പ്പെ​ട്ട ഷീ​ജ​ക്ക്​ (32) ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി തു​ണ​യാ​യി. ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം മാ​ളി​യേ​ക്ക​ൽ വ​ട​ക്കെ​ത്തി​ൽ ഷി​നു തോ​മ​സി​ന്റെ ഭാ​ര്യ ഷീ​ജ, മും​ബൈ​യി​ൽ ന​ഴ്സ് ആ​യി ജോ​ലി നോ​ക്ക​വേ 2017 ലാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ശ​രീ​ര ച​ല​ന​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന രോ​ഗ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. വി​ദ​ഗ്ദ ചി​കി​ത്സ​ക്ക്​ 16 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

ഭ​ർ​ത്താ​വ് ഷി​നു ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യാ​ണ് ഒ​ൻ​പ​ത് വ​യ​സ്സു​ള്ള കു​ട്ടി അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നം. ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​രു​ണ ചെ​യ​ർ​മാ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ വ​ഴി തു​റ​ന്ന​ത്. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​രു​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സോ​മ​ൻ പി​ള്ള, ടൗ​ൺ ഈ​സ്റ്റ് ക​ൺ​വീ​ന​ർ അ​ഡ്വ.​വി​ഷ്ണു മ​നോ​ഹ​ർ, സ​ഹാ​യ നി​ധി ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഉ​മ്മ​ൻ , ക​ൺ​വീ​ന​ർ അ​ഡ്വ. എ. ​ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു. ക​രു​ണ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഷീ​ജ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി. തു​ട​ർ ചി​കി​ത്സ​ക്ക്​ ബാ​ക്കി തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രു​ണ പ്ര​വ​ർ​ത്ത​ർ. സ​ഹാ​യ​നി​ധി അ​ക്കൗ​ണ്ട് South Indian Bank Chegannur Brach A/c No: 5556053000036455 IFSC: SIBL000026.

Tags:    
News Summary - Medical assistance Handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.