ചെങ്ങന്നൂർ: മൂന്ന് മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻറ് കോൺഗ്രസിലെ രവികുമാറിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
18 അംഗ ഭരണസമിതിയിൽ എൻ.ഡി.എ, യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ആറ് പേർ വീതമാണുള്ളത്. കോൺഗ്രസ് അംഗങ്ങൾ യോഗത്തിനെത്തിയില്ല. ചർച്ചയിൽ ബി.ജെ.പിയിലെ ആറും സി.പി.എമ്മിലെ നാലുപേർ വീതം പങ്കെടുത്തു. എന്നാൽ, വോട്ടെടുപ്പിൽനിന്ന് സി.പി.എം അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
എന്നാൽ, വരണാധികാരി അവിശ്വാസം പാസായെന്ന് ആദ്യം പ്രഖ്യാപിച്ചത് ആശങ്കക്കിടയാക്കി. പങ്കെടുത്ത 10ൽ ആറുപേരുടെ വോട്ടോടെ പ്രമേയം പാസായി എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആകെയുള്ള 18 അംഗങ്ങളിൽ 10 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസം പാസാകൂവെന്ന െതരഞ്ഞെടുപ്പു കമീഷെൻറ വിശദീകരണം വന്നതോടെ പരാജയപ്പെട്ടതായി തുടർന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വരണാധികാരിയുടെ നടപടിക്കെതിരെ ഇലക്ഷൻ കമീഷന് പരാതി നൽകുമെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. രാജലക്ഷ്മിയാണ് വരണാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.