ചെങ്ങന്നൂർ: മുന്നണിവ്യത്യാസമില്ലാതെ പാർട്ടി സ്ഥാനാർഥികളും സ്വതന്ത്രരും മത്സരസ്വഭാവത്തോടെ കൂറ്റൻ ഫ്ലക്സുകളും വർണശമ്പള പോസ്റ്ററുകളുംകൊണ്ട് വീഥികൾ കൈയടക്കുമ്പോൾ അതൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകുകയാണ് മാന്നാർ കുരട്ടിക്കാട് ശ്രീരംഗത്തിൽ സുജിത്ത് ശ്രീരംഗം. മാന്നാർ പഞ്ചായത്ത് ഏഴാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായ സുജിത് ഫ്ലക്സ്, ബാനർ, പോസ്റ്റർ, ഉച്ചഭാഷിണി എന്നിവയില്ലാതെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കാൻ അഭ്യർഥിക്കുന്നത് വേറിട്ട കാഴ്ചയാകുകയാണ്.
2010-15 കാലഘട്ടത്തിൽ ഇതേ വാർഡിലെ അംഗമായിരുന്ന സുജിത്ത് പ്രകൃതി സംരക്ഷണ നിലപാടിെൻറയും ചെലവ് ചുരുക്കലിെൻറയും ഭാഗമായാണ് ഇൗ നിലപാട് സ്വീകരിച്ചത്. പ്രകൃതിക്ക് കോട്ടംതട്ടുന്നതും സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നതുമായ പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നും പ്രകൃതിക്ക് ഇണങ്ങുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ഐ.എൻ.ടി.യു.സി മെറ്റൽ വർക്കേഴ്സ് യൂനിയൻ പ്രസിഡൻറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുജിത്പറയുന്നു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വർഷ നായരാണ് ഭാര്യ. വിദ്യാർഥി ശന്തനു എസ്. കൃഷ്ണ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.