ചെങ്ങന്നൂർ: നാൽപത് ശതമാനം ലാഭമുണ്ടാകുന്ന ട്രേഡിങ്ങ് ബിസിനസ് ഓൺലൈിനിലൂടെ ചെയ്യാമെന്നു വിശ്വസിപ്പിച്ച് ചെങ്ങന്നൂർ ചെറിയനാട് ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനത്തിൽ നവീൻ കുമാറിൽ നിന്നും5,50,000/- രൂപയോളം തട്ടിയെടുത്ത കേസിലെ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി പരുതൂർ മൂന്നാം വാർഡിൽ പൊറ്റമ്മൽ പി. രാഹുൽ(26) എറണാകുളം കണിയന്നൂർ തൃക്കാക്കര നോർത്ത് വടകോട് കങ്ങരപ്പടിദേശത്ത് നാറാണത്ത് കെ.എം. ഷിമോദ് (40), തൃശ്ശൂർ മുകുന്ദപുരം കാറളം താണിശ്ശേരി കിഴുത്താണി ദേശത്ത് കൈപ്പള്ളിയിൽ ഹരിപ്രസാദ് (33), തൃശൂർ ചാലക്കുടി പോട്ടായിൽ അലവി സെന്റർ ദേശത്ത് കൈതാരത്ത് ആൻജോ ജോയി (28) എന്നിവരെ എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നും വെണ്മണി പൊലീസ് പിടികൂടി. ശാസ്ത്രിയമായി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലൂടെയാണ് ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള കേസുകളിൽ ശരിയായ പ്രതികളിലേക്കെത്തുന്നതിനുള്ള യാതൊരു തെളിവുകളും ചിലപ്പോൾ സാധ്യമാകാതെ വരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക്ചെയ്തുമാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എന്നതിനാൽ ശരിയായ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റും സാധിയ്ക്കാതെ വരാറുണ്ട്.
കലൂർ ആക്സിസ്ബാങ്കിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവു ലഭിച്ചതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. ഈ കേസിൽ ഒന്നാം പ്രതിയുടെ അക്കൗണ്ട് വാടകയ്ക്കെടുത്ത്പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
കമറ്റ് പ്രതികൾ ഒന്നാം പ്രതിയുടെ വാടക അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാംഗ്ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനു ശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ ഡി.വൈ.എസ്, പി.കെ.എൻ രാജേഷ്, ആലപ്പുഴ ഡി.സി.ആർ. ബിഡി.വൈ.എസ്, പി കെ.എൽ. സജിമോൻ എന്നിവരടങ്ങുന്ന സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ എ. നസീർ, സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, അസിസ്റ്റന്റ്സബ്ബ് ഇൻസ്പെക്ടർ വി.വിവേക് / സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.പത്മരാജൻ, ജി.ഗോപകുമാർ, സിവിൽ പോലീസ് ഓഫീസർ ജി ആകാശ്, ജി. കൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.