ചെങ്ങന്നൂർ: 145 ക്വിന്‍റൽ നെല്ല് കയറ്റിയ ലോറി ആറ്റിൽ മറിഞ്ഞു. ഡ്രൈവറും സഹായിയും അൽഭുതകരമായി രക്ഷപ്പെട്ടു. ചെന്നിത്തല വാഴക്കൂട്ടം കടവിന് വടക്ക് കളിക്കൽ ചിറയുടെ വടക്കെ വളവിൽ പുത്തനാറ്റിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ വിശ്വനാഥ(52)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി സിബി നിസാര പരിക്കുകളോടെ രക്ഷപെട്ടു.
അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ ചെന്നിത്തല പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തിൽ നിന്ന് നെല്ല് ശേഖരിച്ച് കാലടി കൽപന മില്ലിലേക്ക് പോകുകയായിരുന്നു ലോറി. റോഡിന്‍റെ തിട്ട ഇടിഞ്ഞാണ് ആറ്റിലേക്ക് മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് സിബി ഡോർ തുറന്ന് പുറത്ത് ചാടി. വള്ളത്തിൽ മീൻപിടിക്കുന്നവരാണ് ഡൈവറെ ലോറിയിൽനിന്ന് പുറത്തെടുത്തത്. മാന്നാർ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏതാനും വർഷം മുൻപ് സമാനമായ അപകടം സംഭവിച്ചിരുന്നു. അടുത്തിടെയാണ് വാഴക്കൂട്ടം കടവ് - പാമ്പനം ചിറ റോഡ് ടാർചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.