ചെങ്ങന്നൂർ: മനുഷ്യത്വം യാഥാർഥ്യമാകണമെങ്കിൽ സാമൂഹ്യ പ്രവർത്തനം ഉണ്ടാകുമെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഏഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജി കൃഷ്ണകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള റിപ്പോർട്ടും ട്രഷറർ കെ.ആർ. മോഹനൻ പിള്ള വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. കരുണ പുനരധിവാസ കേന്ദ്ര നിർമാണത്തിനായി സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീത പരിപാടിയുടെ പാസിെൻറ വിതരണോദ്ഘാടനം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിർവഹിച്ചു. ചെങ്ങന്നൂർ വാഴാർ മംഗലം സ്വദേശിനി ക്കും മുളക്കുഴ സ്വദേശിനിക്കും വേണ്ടി കരുണ സമാഹരിച്ച ചികിത്സ ധനസഹായ വിതരണം ചലച്ചിത്ര നിർമാതാവ് ബാദുഷ കൈമാറി.
കെ.എസ്.സി.എം.സി ചെയർമാൻ എം.എച്ച്. റഷീദിനെ യോഗത്തിൽ ആദരിച്ചു. ഗാനകുമാർ, എം. ശശികുമാർ, ഒ.എസ്. ഉണ്ണികൃഷ്ണൻ, ജെബിൻ പി. വർഗീസ്, ഡോ. അലക്സാണ്ടർ കോശി എന്നിവർ സംസാരിച്ചു. സുരേഷ് മത്തായി സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മന്ത്രി സജി ചെറിയാൻ (ചെയർമാൻ), അഡ്വ.സുരേഷ് മത്തായി (വർക്കിങ് ചെയർമാൻ), എം.എച്ച്. റഷീദ്, ജി. കൃഷ്ണകുമാർ (വൈസ് ചെയർമാന്മാർ), എൻ.ആർ. സോമൻ പിള്ള (ജനറൽ സെക്രട്ടറി), ജി. വിവേക്, എം.കെ. ശ്രീകുമാർ, ബി. ബാബു (ജോയന്റ് സെക്രട്ടറിമാർ), കെ. ആർ. മോഹനൻ പിള്ള (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.