ചെങ്ങന്നൂർ നഗരത്തിൽ തെരുവുനായ് വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

ചെങ്ങന്നൂർ: നഗരത്തിൽ നിരവധി പേരെ തെരുവുനായ് കടിച്ചു. പുലിക്കുന്ന് കുട്ടപ്പാറയിൽ വീട്ടിൽ ഭാരതിയമ്മ നാരായണൻ (70), പുലിയൂർ നൂറ്റവൻ പാറ മലയിൽ കല്ലുഴത്തിൽ വീട്ടിൽ സൂസൻ എബ്രഹാം (57), ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി സദാനന്ദൻ (68), വിജയൻ (60), ചെറിയനാട് പ്ലാവിന്‍റെ വടക്കേതിൽ വീട്ടിൽ അരുൺ (27) എന്നിവരടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്.

എല്ലാവരെയും ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. ആഴത്തിൽ മുറിവേറ്റ ഒരാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്കു വിദഗ്ധ ചികിൽസക്കയച്ചു. മൂന്നുപേരെ മാവേലിക്കര ജില്ല ആശുപത്രിയിലേക്കും റഫർ ചെയ്തു. 

ശനിയാഴ്ച രാവിലെ എം.സി റോഡിൽ എൻജിനീയറിങ് കോളജ് കവല, ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിൽ വെച്ചാണ് കടിയേൽക്കുന്നത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്.

പാണ്ഡവൻപാറയിലും നഗരത്തിലും മുൻപും തെരുവുനായ്ക്കളുടെ ആക്രമണത്തിന് നിരവധി പേർ ഇരയായിട്ടുണ്ട്. മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്‍റ്, മുളക്കുഴ കോട്ട, ആലാപെണ്ണുക്കര, മാന്നാർ എന്നിവിടങ്ങളിൽ പത്രക്കെട്ടുകൾ നായ്ക്കൾ കടിച്ചുനശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. മുളക്കുഴ കാരക്കാട് ഭാഗം തെരുവ്നായ വിഹാരരംഗമാണ്. രാവിലെ നടക്കാനിറങ്ങുന്നവരെ നായ്ക്കുട്ടം ആക്രമിക്കുന്നത് നിത്യസംഭവമാണ്.

Tags:    
News Summary - stray dog attack in chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.