ചെങ്ങന്നൂർ: ജനകീയ പ്രക്ഷോഭങ്ങളെയും ജനാധിപത്യ മര്യാദകളെയും ധിക്കരിച്ച് ഭൂമി പിടിച്ചെടുക്കൽ നടപടി യുമായി മുന്നോട്ട് പോകുന്ന സർക്കാറിന്‍റെ നെറികേടിനെതിരെയും സമരസമിതി നേതാക്കന്മാരുടെ പേരിൽ കേസ് ചാർജ് ചെയ്യുന്നതിനുമെതിരെയും കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ, പിരളശ്ശേരി യൂണിറ്റ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്‍റ് ഫിലിപ്പ്, വർഗീസ് അധ്യക്ഷത വഹിച്ചു. ജിലാ കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡി.പി.ആർ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന്, മാത്യൂസ് ജോർജ്, ജേക്കബ് വർഗീസ്, എൽസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.