ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐ വളപ്പിൽ നിർമാണത്തിലിരിക്കുന്ന സാംസ്കാരിക സമുച്ചയത്തിെൻറ താൽക്കാലിക വാട്ടർ ടാങ്കിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ പിടികൂടി. ഞായറാഴ്ച രാവിലെ സമീപവാസിയായ വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരൻ സതീശനാണ് പാമ്പിനെ ആദ്യം കാണുന്നത്.
തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിചയമുള്ള ചെങ്ങന്നൂർ ആലാപൂമലച്ചാലിലുള്ള സാം ജോൺ എത്തി 10.30നോടെ മൂർഖനെ പിടികൂടി. അഞ്ച് അടി നീളമുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറും. സാംസ്കാരിക സമുച്ചയ നിർമാണാവശ്യത്തിന് കുഴിയെടുത്ത് നിർമിച്ച താൽക്കാലിക ജലശേഖരണ ടാങ്കിന് മേൽമൂടിയില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.