ചെങ്ങന്നൂർ: കനത്തമഴയിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. ചെറിയനാട് പതിനൊന്നാം വാർഡിൽ കൊല്ലകടവ് പുത്തൻപാലം പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീൻ്റെ വീടിൻ്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീഴുകയായിരുന്നു.. ഓട് മേഞ്ഞ വീടിൻ്റെ കിഴക്ക് ഭാഗത്തുള്ളഅടുക്കളയും ഒരു മുറിയുമാണ് തകർന്നത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടം. ഈ സമയത്ത് ജലാലുദ്ദീൻ്റെ ഭാര്യ വിധവയായ ഹലീമയും ഇളയ മകൻ പ്ലസ്ടു വിദ്യാർത്ഥിയായ അസീം ജലാലും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് അവർ ഓടി മാറുകയായിരുന്നു. മൂത്ത മകനായ അസ്ലം ജലാൽ പുറത്തായിരുന്നു.
വീടിൻ്റെ ശേഷിക്കുന്ന ഭാഗവും വിളളലുകൾ സംഭവിച്ച് ഏതു സമയവും ഇടിഞ്ഞ് വീഴാറായി നിൽക്കുകയാണ്. ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന, വാർഡ് മെമ്പർ ബിജു രാഘവൻ എന്നിവർ വിവരമറിഞ്ഞുടൻ സംഭവ സ്ഥലത്തെത്തി. ചെങ്ങന്നൂർ തഹസിൽദാർ, ചെറിയനാട് വില്ലേജ് ഓഫീസർ, വെൺമണി പോലീസ് എന്നിവരും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.