ചെങ്ങന്നൂർ: മെഴുകുതിരി വിൽപനയ്ക്കായി വെൺമണിയിൽനിന്നും പരുമലയിലേക്ക് യാത്ര ചെയ്ത ഭിന്നശേഷി കുടുംബത്തെ ബസിൽ നിന്നും വഴിയിലിറക്കിവിട്ട സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയ കേസെടുത്തു. മോട്ടോർ വാഹന വകുപ്പു തുടർനടപടികളാരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
ചെങ്ങന്നൂർ -മാവേലിക്കര റൂട്ടിലോടുന്ന ശ്രീ അയ്യപ്പൻ ബസിലെ ജീവനക്കാർ മാവേലിക്കര ബസ് സ്റ്റാൻഡിലേക്ക് കയറുകയില്ലെന്ന് ചൂണ്ടിക്കാട്ടി നടയ്ക്കാവിലിറക്കി വിടുകയും സുഗതന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ജോയന്റ് ആർ.ടി.ഒ എം.ജി മനോജിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടർ, ൈഡ്രവർ എന്നിവരുടെ ലൈസൻസ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.