ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിൽ രണ്ടു വർഷത്തിനുള്ളിൽ 49 വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 33 സ്കൂളുകളുടെ ഭൗതിക സാഹചര്യം ഇതിനോടകം മെച്ചപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വെൺമണി ശാലേം യു.പി സ്കൂളിൽ ആധുനിക രീതിയിൽ നിർമിച്ച ശിചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി. സുനിമോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. രമേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ബിജോയ്, സ്കൂൾ ലോക്കൽ മാനേജർ ഫാ. ഫിലിപ് വർഗീസ്, ഹെഡ്മിസ്ട്രസ് റാണി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.