ചെങ്ങന്നൂർ: ഐഡിയ, എയർടെൽ, ജിയോ തുടങ്ങിയ നിരവധി കമ്പനികളുടെ മൊബൈൽ സിഗ്നലുകൾ നൽകുന്ന കടപ്ര പഞ്ചായത്തിലെ പരുമല തിക്കപ്പുഴ കവലക്കു കിഴക്കുവശത്തായുള്ള കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച ടവറിന് തീപിടിച്ചു. ഒപ്ടിക്കൽ ഫൈബർ കേബിളുകളുൾപ്പെടെ കത്തി നശിച്ചു.
ഇതോടെ, മേഖലയിലെ മൊബൈൽ സിഗ്നലുകൾ തകരാറിലായി. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തി തീ അണച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്കൊന്നും തീ പടർന്നു പിടിച്ചില്ല.
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. മൊബൈൽ ടവറിനോട് ചേർന്ന് താഴെ സ്ഥാപിച്ച കൺട്രോൾ റൂമിനുള്ളിൽ നിന്നുള്ള തീ മുകളിലേക്കുള്ള കേബിൽ പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്നും പുകഉയരുന്നത് ആദ്യം കണ്ടത് നാട്ടുകാരാണ്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.