ആഡംബര കാറിൽ വന്നവർ ചത്ത നായയെ റോഡിൽ വലിച്ചെറിഞ്ഞു

ചെങ്ങന്നൂർ: ആഡംബര കാറിൽ വന്നവർ ചത്ത നായയെ റോഡിലേക്ക്​ വലിച്ചെറിഞ്ഞു. മാവേലിക്കര കോഴഞ്ചേരി എം.കെ റോഡിൽ പുലിയൂർ പേരിശ്ശേരിയിൽ ഞായറാഴ്​ച രാത്രി 7.30നാണ് സoഭവം.

പേരിശ്ശേരി തൃപ്പേരൂർ കുളങ്ങര ക്ഷേത്രത്തിന്​ സമീപം വന്നുനിന്ന ആഡംബര കാറിനുള്ളിൽനിന്നാണ് നായയെ റോഡിലേക്ക്​ തള്ളിയത്. ഇതുകണ്ട്​ സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും കാർ ഓടിച്ചുപോയി.

തുടർന്ന് പുലിയൂർ പഞ്ചായത്തംഗത്തെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയെടുക്കാൻ വിമുഖത കാട്ടിയതായി സമീപവാസികൾ പറഞ്ഞു. നായയുടെ കഴുത്തിൽ ബെൽറ്റും ചങ്ങലയും ഉണ്ടായിരുന്നു.

Tags:    
News Summary - Those who came in the luxury car threw the dead dog on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.