ചെങ്ങന്നൂർ: വരട്ടാറിനു കുറുകെ ചെങ്ങന്നൂർ, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുതുക്കുളങ്ങര, ആനയാർ, തൃക്കൈയിൽ പാലങ്ങൾ 14.16 കോടി വിനിയോഗിച്ച് പൂർത്തീകരിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി വ്യാഴാഴ്ച വൈകീട്ട് അഞ്ചിനു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുമെന്ന് ചെങ്ങന്നൂർ നഗരസഭ കൗൺസിലർ ലതിക രഘു, എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ബേസിൽ എന്നിവർ അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട നദിയായിരുന്നു വരട്ടാർ. കാലക്രമേണ കൈയേറ്റങ്ങളാലും പ്രകൃതിയുടെ സ്വാഭാവിക വ്യതിയാനങ്ങളാലും മൺമറഞ്ഞു. വരട്ടാറിന്റെ പുനരുജ്ജീവന പ്രവർത്തനം ഘട്ടംഘട്ടമായി പൂർത്തീകരിക്കുകയാണ്. 27 വൈകീട്ട് നാലിനു മംഗലം, തടത്തിൽ പൊടിയിൽ (ചപ്പാത്ത് കവല) മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയൻ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.