representational image

അയൽവാസികളായ മൂന്നു പേർ അടുത്തടുത്ത ദിവസങ്ങളിലായി മരണമടഞ്ഞു

ചെങ്ങന്നൂർ: അയൽവാസികളായ മൂന്നു പേർ ഓണനാളുകളിലായി മരണമടഞ്ഞു. ആലാഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പ്രസന്നൻ പിള്ള, ജേക്കബ് യോഹന്നാൻ, ഗോപിക്കുട്ട കാർണവർ. എന്നിവരാണ് മരണമടഞ്ഞത്. പെണ്ണുക്കര പ്രസാദ് ഭവനത്തിൽ പ്രസന്നൻ പിള്ള (52) ഉത്രാടരാത്രിയിലാണ് മരിച്ചത് .ഭാര്യ. കമലമ്മ, മക്കൾ, പ്രശാന്ത്, പ്രവീൺ. മരുമകൾ .ശരണ്യ .

പെണ്ണുക്കര ഇടശ്ശേരിയിൽ തുണ്ടിയിൽ വീട്ടിൽ ജേക്കബ് യോഹന്നാൻ (70) കോവിഡ് രോഗ oബാധിച്ചാണ് ശനിയാ ഴ്ച രാത്രിമരിച്ചത്. കുറച്ചു നാളുകളായി ശരീരം തളർന്ന് വിട്ടിൽ കിടപ്പിലായിരുന്നു. ഭാര്യ. ലിസി. മക്കൾ. അനിൽ ,അനീഷ്, ആൻസി, മരുമക്കൾ. സ്മിത, നിഷ, സുജിത്ത്.കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മൃതദ്ദേഹം സംസ്ക്കരിച്ചു.

പെണ്ണുക്കര ഗോവിന്ദാലയത്തിൽ ഗോപിക്കുട്ടകാർണവർ (76) ഞായറാഴ്ച രാത്രിയാണ് മരിച്ചത്.ഭാര്യ. സരസമ്മ .മക്കൾ.കൃഷ്ണ കുമാർ, പ്രേംകുമാർ. മരുമക്കൾ.ശ്രീജാ കൃഷ്ണൻ, ദേവി ശ്രീ. സംസ്​കാരം നടത്തി.

Tags:    
News Summary - Three of the neighbors died in the next few days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.