കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച് ഗിയർ ഡി വിഷൻ ഫാക്ടറി മുട്ടേൽ ഒമ്പതാംവാർഡിൽ കരിയിൽ കിഴക്കേതിൽ വീട്ടിൽ ഗോപിക്കുട്ടൻ-സരസ്വതി ദമ്പതികളുടെ മക്കളായ അഞ്ജന ഗോപി (18), ജി. ആർദ്ര(13), ഹോമിയോ ആശുപത്രി 16ാം വാർഡിൽ കുട്ടമ്പേരൂർ കുന്നുതറയിൽ വീട്ടിൽ രതീഷ്-വിദ്യ ദമ്പതികളുടെ മകൾ നിഹ (ഒമ്പത്) എന്നിവരുടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 90 ലക്ഷം കണ്ടെത്താനുള്ള ദൗത്യവുമായാണ് ജന മധ്യത്തിലേക്കിറങ്ങുന്നത്. കൂലിപ്പണിക്കാരനായ ഗോപിക്കുട്ടെൻറ മക്കളായ അഞ്ജന പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. നാലുവർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. ആർദ്ര ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്. രണ്ടുവർഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ചികിത്സ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് നടത്തുന്നത്. മൂന്നാംക്ലാസ് വിദ്യാർഥിനി രതീഷിെൻറ മകൾ നിഹക്ക് രണ്ടുവർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന രതീഷിനു മകളെ ചികിത്സക്കായി കൊണ്ടുപോകുന്നതിനായി ജോലിക്ക് പോകുന്നതിനു കഴിയാത്ത സാഹചര്യമാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, ആരോഗ്യ വിദ്യാഭ്യാസ - സ്ഥിരം സമിതി ചെയർപേഴ്സൻ വത്സല ബാലകൃഷ്ണൻ, മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബി.കെ. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, മെംബർമാരായ വി.ആർ . ശിവപ്രസാദ്, മധു പുഴയോരം, സുനിത എബ്രാഹം, സലീന നൗഷാദ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, എസ്. ശാന്തിനി, കെ.സി പുഷ്പലത വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ശിവകുമാർ, മുഹമ്മദ് ഷാനി, മാന്നാർ അഭിഷാല്, സി.ഡി.എസ് ചെയർപേഴ്സൻ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.