മതിയായ രേഖകളില്ലാതെ യാ​ത്ര; വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി കുടുങ്ങി

ചെങ്ങന്നൂർ: വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസിൻെറ പിടിയിലായി. അടൂർ ഏഴംകുളം തൈവിളയിൽ വീട്ടിൽ ഷിനുവിനെയാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്​ അടൂർ പൊലീസ് പിടികൂടിയത്.

2019ൽ 308 വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈ മെയിലിൽ ചെങ്ങന്നൂർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ മതിയായ യാത്രാ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ആർ പി.എഫ് പിടികൂടി. വിവരങ്ങൾ ആരോഗ്യ വിഭാഗം ചോദിച്ചു രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി.

ആർ.പി.എഫ് എത്തി വിശദമായി ചോദ്യം ചെയ്തതോടെ സംശയങ്ങൾ ബലപ്പെട്ടു. തുടർന്ന് അടൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഇയാൾ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന വധശ്രമക്കേസ് പ്രതിയാണെന്ന് വ്യക്തമായത്. അടൂരിൽ നിന്ന്​ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Travel without adequate documentation; The absconding murder attempt case accused was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.