ചെങ്ങന്നൂര്‍: വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫോട്ടോയില്ലാത്ത സ്ലിപ് വിതരണം ബി.എല്‍.ഒമാരെ ദുരിതത്തിലാക്കി. തിരിച്ചറിയാനുള്ള ഫോട്ടോയില്ലാത്തതാണ് പ്രശ്നം.
അക്ഷരങ്ങളെല്ലാം വളരെ ചെറുതുമാണ്. ഇതോടെ വോട്ടറെ കണ്ടുപിടിക്കാന്‍ ബി.എല്‍.ഒമാര്‍ നെട്ടോട്ടമാണ്. 31ന് മുമ്പ് മുഴുവന്‍ സ്ലിപ്പും നല്‍കണമെന്നാണ് നിർദേശം. ഇതെങ്ങനെ കൊടുക്കാന്‍ കഴിയുമെന്നാണ് ആശങ്ക.
രണ്ടു ദിവസം പോസ്റ്റല്‍ വോട്ടിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടെ സ്ലിപ് നൽകൽ എളുപ്പമാകില്ല. ഒരു ബൂത്തില്‍ 1200ലധികം വോട്ടര്‍മാര്‍ ഉണ്ട്. നാനൂറില്‍ അധികം വീടുകളാണ് കയറേണ്ടത്. ബി.എല്‍.ഒമാരെ തെരഞ്ഞെടുപ്പ് ദിവസം സഹായിക്കാന്‍ അതതിടങ്ങളിലെ ആശാ പ്രവര്‍ത്തകരെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്ലിപ് വിതരണത്തില്‍ ഇവരുടെ സേവനം ലഭ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.