ചെങ്ങന്നൂർ: ദുൈബയിൽനിന്ന് എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയിയെ (39) വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര വില്ലേജിൽ പരുമല മുറിയിൽ മലയിൽ വടക്കതിൽ സോമേഷ് കുമാറിനെയാണ് (39) പിടികൂടിയത്.
കൊല്ലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന ഇയാളെ, എസ്.എച്ച് ഒ.എസ്. നുഅമാൻ, എസ്.ഐ ജോൺ തോമസ്, സീനിയർ സിവിൽ െപാലീസ് ഓഫിസർ റിയാസ്, സിവിൽ െപാലീസ് ഓഫിസർ സിദ്ദീഖുൽ അക്ബർ എന്നിവർ ചേർന്നാണ് പിടികൂടിയത്. കൊല്ലം സിറ്റി െപാലീസിെൻറ സഹായവും ലഭിച്ചു. ഇതോടെ ഇരുപതോളം പേരുള്ള ഈ കേസിൽ 11 പ്രതികൾ അറസ്റ്റിലായി.
യുവതിയുടെ ഭർത്താവ് ബിനോയിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി സ്വർണത്തിനുവേണ്ടി വിലപേശാനുള്ള തന്ത്രം പാളിയതോടെയാണ് വൈരാഗ്യം പൂണ്ടവർ ബിന്ദുവിനെ ബലമായി കീഴ്പ്പെടുത്തി കോൺക്രീറ്റ് പാതയിൽ രണ്ടുതവണ മുകളിലേക്കുയർത്തി താഴേക്ക് കുത്തിയിടിപ്പിക്കുകയും വലിച്ചിഴച്ചും കൊണ്ടുപോകാൻ ഇടയാക്കിയത്. ഒന്നര കിലോ സ്വർണമാണ് നാട്ടിൽ ഏൽപിക്കാൻ കൈവശം കൊടുത്തയച്ചത്. എന്നാലിത് സ്വർണമാണെന്ന് അറിഞ്ഞ് ഭയപ്പെട്ട് മാലി എയർപോർട്ടിൽ ഉപേക്ഷിച്ചതായാണ് യുവതി വെളിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.