ചെങ്ങന്നൂർ: കോവിഡ്കാല ദുരിതത്തിൽ രാഷട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പ്രസക്തിയില്ലെന്നുള്ളത് തെളിയിക്കുകയാണ് യുവത. മനവികത ഉയർത്തി ഡി.വൈ.എഫ്.ഐയുടെ വാഹനത്തിന് യൂത്ത് കോൺഗ്രസ് ഭാരവാഹി ഡ്രൈവറായി എത്തി അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിച്ചു.
സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് മെംബറുമായ മുഹമ്മദ് അജിത്തിെൻറ ഫോൺ കാൾ മാന്നാർ സ്റ്റോർ മുക്കിലെ ഡി.വൈ.എഫ്.ഐ േബ്ലാക്ക് ബ്രിഗേഡ് ഓഫിസിലേക്കു വരുമ്പോൾ അതെടുക്കുന്നത് ജില്ല കമ്മിറ്റി അംഗം പി.എ. അൻവറാണ്.
സുഹൃത്തും പാർട്ടിക്കാരനുമായ, നഹാസിെൻറ ഉമ്മയെ പെെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. സ്നേഹജാലകം ആംബുലൻസ് റെഡിയാണെങ്കിലും ഡ്രൈവറില്ലാത്തത് പ്രശ്നമായി. മുന്നിലുണ്ടായിരുന്നത് യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ പി.ഇസ്മയിലാണ്. അൻസാർ രോഗിയെ പരുമലയിൽനിന്ന് തിരുവല്ലയിലെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.