സി.പി.എം പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിൽ മത്സരം

ചാ​രും​മൂ​ട്: സി.​പി.​എം പാ​ല​മേ​ൽ തെ​ക്ക് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി​യി​ലേ​ക്കും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രം ന​ട​ന്നു. ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച പാ​ന​ലി​ലെ നാ​ലു​പേ​ർ പ​രാ​ജ​യ​പ്പെ​ട്ടു. നി​ല​വി​ലെ സെ​ക്ര​ട്ട​റി എ. ​നൗ​ഷാ​ദ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

15 അം​ഗ ക​മ്മി​റ്റി​യി​ലേ​ക്ക് നി​ർ​ദേ​ശി​ച്ച പാ​ന​ലി​ന് പു​റ​ത്തു​നി​ന്ന്​ എ​ട്ട് പേ​രു​ക​ൾ​കൂ​ടി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മ​ത്സ​ര​മു​ണ്ടാ​യ​ത്. പാ​ന​ലി​ലു​ണ്ടാ​യി​രു​ന്ന മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ബി​ജു, വ​നി​ത നേ​താ​വും മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ. ​ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കെ. ​സു​ധാ​ക​ര​ൻ, എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി എ​ന്നി​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. പാ​ന​ലി​നു പു​റ​ത്തു​നി​ന്ന്​ മ​ത്സ​രി​ച്ച എ​ട്ടു പേ​രി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. സ​ജി, കെ.​എ​ൻ. ശ്രീ​കു​മാ​ർ, ജി. ​ജ​യ​ച​ന്ദ്ര​ൻ, എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നി​ല​വി​ലെ സെ​ക്ര​ട്ട​റി എ. ​നൗ​ഷാ​ദി​​നൊ​പ്പം ഡി.​വൈ.​എ​ഫ്.​ഐ ചാ​രും​മൂ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. മു​കു​ന്ദ​െൻറ പേ​രു​കൂ​ടി നി​ർ​േ​ദ​ശി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് മ​ത്സ​ര​മു​ണ്ടാ​യ​ത്. 15 അം​ഗ​ങ്ങ​ളി​ൽ 10 പേ​ർ നൗ​ഷാ​ദി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ അ​ഞ്ചു​പേ​രു​ടെ പി​ന്തു​ണ​യാ​ണ് മു​കു​ന്ദ​ന് ല​ഭി​ച്ച​ത്.

Tags:    
News Summary - Competition in the CPM Palamel South Local Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.