ആലപ്പുഴ: നഗരസഭ പരിധിയിലുള്ള സ്കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാരം പരിശോധനയുടെ ഭാഗമായി കൗൺസിലർമാരുടെ സംഘം ഗവൺമെന്റ് മോഡൽ എച്ച്.എസ് എൽ.പി സ്കൂളിൽ സന്ദർശനം നടത്തി.
നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആർ.വിനീത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന രമേശ്, കൗൺസിലർ ബി. നസീർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ എത്തിയ സംഘം കുരുന്നുകളുമായി ഉച്ചഭക്ഷണം കഴിച്ചു.
തിരുവനന്തപുരത്തും കായംകുളത്തും ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നാണ് നഗരസഭ ഭരണാധികാരികൾ ഇത്തരമൊരു സന്ദർശനത്തിന് തുടക്കം കുറിച്ചത്. തുടർ ദിവസങ്ങളിൽ നഗരസഭ പരിധിയിലെ മറ്റ് സ്കൂളുകളിലും സന്ദർശനവും ഗുണനിലവാര പരിശോധനയും നടത്തുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.