ആലപ്പുഴ: ചില്ലുകൾ അടച്ച കാറിൽ അവർ ഗവ. ടി.ഡി ജെ.ബി സ്കൂളിലേക്ക് കടക്കുേമ്പാൾ തിരിച്ചറിയൽ രേഖകളുമായി ബന്ധുക്കൾ ഗേറ്റിനരികിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൃത്യം 5.45 ഒാടെ കോവിഡ് ബാധിതയായ അമ്മയും ക്വാറൻറീനിൽ കഴിയുന്ന മകനും എ.എൻ പുരം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലെത്തി. ഒരുമണിക്കൂറോളം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്യാനായത്.
കോവിഡ് പരിശോധിച്ചത് സ്വകാര്യ സ്ഥാപനത്തിലായതിനാൽ രേഖകൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതാണ് വോട്ട് ചെയ്യാൻ താമസം വന്നത്. തിങ്കളാഴ്ച രാത്രി 10.30 ഒാടെയാണ് അമ്മക്ക് കോവിഡ് ആണന്ന വിവരം ആരോഗ്യപ്രവർത്തകർ അറിയിക്കുന്നത്. തുടർന്ന് പ്രഥമിക സമ്പർക്കപ്പട്ടികയിലുള്ള മകനും ക്വാറൻറീനിൽ പോയി. ഇതോടെ രാത്രിതന്നെ അധികൃതരെ ബന്ധെപ്പട്ട് വോട്ടുചെയ്യാനുള്ള അനുമതി വാങ്ങി.
ബന്ധുക്കൾ രേഖകൾ ഹാജരാക്കിയെങ്കിലും സംശയം പ്രകടിപ്പിച്ച ബൂത്ത് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി തർക്കത്തിലാവുകയായിരുന്നു. പിന്നീട് സബ് കലക്ടർ എത്തി രേഖകൾ പരിശോധിച്ച് അനുമതി നൽകുേമ്പാൾ ഒരുമണിക്കൂറോളം കഴിഞ്ഞു. ഇൗ സമയമത്രയും പി.പി.ഇ കിറ്റ് ധരിച്ച്് പുറത്ത് നിൽക്കുകയായിരുന്നു ഇരുവരും. പിന്നീട് 6.30 ഒാടെ വോട്ട് ചെയ്യാനായി എത്തുേമ്പാൾ ബൂത്ത് ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചു. ബന്ധുക്കൾ നൽകിയ പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥികളും പൊലീസും പാർട്ടികളുടെ പ്രവർത്തകരും സ്കൂളിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.