കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ഭ​ര​ണം കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് കൈ​മാ​റും

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ രോ​ഗി​ക്കൊ​പ്പ​മു​ള്ള ബ​ന്ധു​ക്ക​ളാ​യ കൂ​ട്ടി​രി​പ്പു​കാ​രെ ഏ​ൽ​പ്പി​ക്കാ​നും ഇ​ക്കാ​ര്യം ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​നം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി എ​ച്ച്. സ​ലാം എം.​എ​ൽ.​എ. യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്‌​ട​റേ​റ്റി​ൽ കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കൂ​ട്ടി​രി​പ്പു​കാ​രെ ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും ഏ​ൽ​പ്പി​ച്ച​ശേ​ഷം ട്ര​യാ​ജി​ലെ എ​ൻ​ട്രി ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തും.

രോ​ഗി​ക്കൊ​പ്പം കൂ​ട്ടി​രി​പ്പു​കാ​ർ ഇ​ല്ലെ​ങ്കി​ൽ ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും പ്രോ​പ്പ​ർ​ട്ടി ര​ജി​സ്​​റ്റ​റി​ൽ ചേ​ർ​ത്ത് സൂ​ക്ഷി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കും. കോ​വി​ഡ് ഐ.​സി.​യു.​വി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ൽ മൊ​ബൈ​ൽ ഫോ​ണും ആ​ഭ​ര​ണ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. 

Tags:    
News Summary - Covid patient gold ornaments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.