നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് കിടപ്പാടം ഒരുക്കും

അ​മ്പ​ല​പ്പു​ഴ: നാ​ഗ്‌​പൂ​രി​ൽ മ​രി​ച്ച ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ താ​രം നി​ദ ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കും. സൈ​ക്കി​ൾ പോ​ളോ അ​സോ. ഇ​തി​നാ​യി 25 ല​ക്ഷം രൂ​പ ന​ൽ​കും. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ധ​ന​സ​ഹാ​യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ മേ​യ് മാ​സ​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് വീ​ട്ടി​ലെ​ത്തി കൈ​മാ​റി​യി​രു​ന്നു.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം സു​ഹ്റ മ​ൻ​സി​ൽ ഷി​ഹാ​ബു​ദ്ദീ​ൻ - അ​ൻ​സി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ദ ഫാ​ത്തി​മ (10) 2022 ഡി​സം​ബ​ർ 22നാ​ണ് നാ​ഗ്പൂ​രി​ൽ മ​രി​ച്ച​ത്. നീ​ർ​ക്കു​ന്നം എ​സ്.​ഡി.​വി ഗ​വ. യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ സ്കൂ​ളി​ൽ സൈ​ക്കി​ൾ പോ​ളോ പ​രി​ശീ​ലി​ച്ചി​രു​ന്ന നി​ദ, നി​ര​വ​ധി നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ​ബ് ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ക​നൊ​പ്പം നാ​ഗ്പൂ​രി​ലെ​ത്തി​യ​ത്. മ​ത്സ​ര സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം​ക​ഴി​ച്ച് താ​മ​സ​സ്ഥ​ല​ത്ത് മ​ട​ങ്ങി​യെ​ത്തി​യ നി​ദ​ക്ക് രാ​ത്രി​യി​ൽ ക​ടു​ത്ത ഛർ​ദി​യു​ണ്ടാ​യി. സ​മീ​പ​ത്തെ കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ കു​ത്തി​വെ​പ്പെ​ടു​ത്തു. തു​ട​ർ​ന്ന്​ നി​ല വ​ഷ​ളാ​യി. അ​ങ്ങ​നെ​യാ​യി​രു​ന്നു മ​ര​ണം.

എ​ച്ച്. സ​ലാം എം.​എ​ൽ.​എ ചെ​യ​ർ​മാ​നും അ​സോ. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ക​ര​മ​ന ഹ​രി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ നി​ർ​മാ​ണ ക​മ്മി​റ്റി​ക്ക്​ രൂ​പം​ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ര​മ​ന ഹ​രി അ​ധ്യ​ക്ഷ​നാ​യി. ഇ​ത്ത​വ​ണ​ത്തെ സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ് നി​ദ ഫാ​ത്തി​മ​യു​ടെ സ്മ​ര​ണാ​ർ​ഥം ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​ച്ച്. സ​ലാം എം.​എ​ൽ.​എ, അ​സോ. വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി ഇ.​കെ. റി​യാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഹാ​രി​സ്, അ​സോ. ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ. തോ​മ​സ്, ജി​തി​ൻ രാ​ജ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം എ.​എം.​കെ നി​സാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം വി. ​അ​നി​ത, അ​സോ. ജി​ല്ല പ്ര​സി​ഡ​ന്റ് ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ആം​ഗം യു.​എം. ക​ബീ​ർ, അ​സോ​സി​യേ​ഷ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.