സി.പി.എം അംഗത്തി​െൻറ തിരോധാനം; മകൾ ജി. സുധാകരനൊപ്പം എസ്​.പിയെ കണ്ടു

ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍നി​ന്ന്​ സി.​പി.​എം അം​ഗം പൂ​ത്തോ​പ്പി​ലെ സ​ജീ​വ​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ മ​ക​ൾ ശ്രു​തി, മ​രു​മ​ക​ൻ ഹാ​രി​സ് എ​ന്നി​വ​ർ മു​ന്‍ മ​ന്ത്രി​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി. ​സു​ധാ​ക​ര​നൊ​പ്പം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​െ​ന ക​ണ്ടു. പി​താ​വി​നെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച ശ്രു​തി അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മി​ലി​റ്റ​റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഹാ​രി​സി​നൊ​പ്പം ശ്രു​തി​യും ഹ​രി​യാ​ന​യി​ല്‍ ആ​യി​രു​ന്നു. അ​വി​ടെ​നി​ന്ന്​ പ​ല​വ​ട്ടം ഫോ​ണി​ല്‍ ജി. ​സു​ധാ​ക​ര​നെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​രു​ന്നു.

പൊ​ലീ​സ് ഇ​തു​വ​രെ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ​പ​റ്റി പൊ​ലീ​സ് മേ​ധാ​വി വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കു​ക​യും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. സാ​ധാ​ര​ണ ല​ഭ്യ​മാ​കു​ന്ന സൂ​ച​ന ഒ​ന്നും കാ​ണാ​താ​യ സ​ജീ​വ​െൻറ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഊ​ഹാ​പോ​ഹ​ങ്ങ​ളി​ലും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളി​ലും കു​ടു​ങ്ങ​രു​തെ​ന്നും പൊ​ലീ​സ് കൂ​ടെ​യു​ണ്ടെ​ന്നും എ​സ്.​പി ശ്രു​തി​യോ​ടും ഭ​ർ​ത്താ​വി​നോ​ടും പ​റ​ഞ്ഞു. ഹാ​രി​സ്​ ഈ ​മാ​സം 30ന്​ ​പോ​കു​മെ​ങ്കി​ലും പി​താ​വി​നെ ക​ണ്ടെ​ത്തും​വ​രെ ശ്രു​തി ഹ​രി​യാ​ന​ക്ക്​ മ​ട​ങ്ങു​ന്നി​ല്ല. പാ​ര്‍ട്ടി​യും സ​ര്‍ക്കാ​റും കൂ​ടെ​യു​ണ്ടെ​ന്നും സ​ജീ​വ​നെ ക​ണ്ടു​പി​ടി​ക്കും വ​രെ പ​രി​ശ്ര​മം തു​ട​രു​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സം​ഭ​വം ഉ​ണ്ടാ​യി ര​ണ്ടാം ദി​വ​സം ജി. ​സു​ധാ​ക​ര​ന്‍ സ​ജീ​വ​െൻറ വീ​ട്ടി​ല്‍ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും പൊ​ലീ​സി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ​

െസ​പ്​​റ്റം​ബ​ർ 29ന്​ ​ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ത്തി​െൻറ ത​ലേ​ന്നാ​ണ്​​ ക​മ്മി​റ്റി അം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. ഇ​തി​െൻറ പേ​രി​ൽ മാ​റ്റി​യ സ​മ്മേ​ള​നം ന​ട​ന്നി​ട്ടി​ല്ല.

Tags:    
News Summary - Disappearance of a CPM member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.