ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ കാളാത്തു പള്ളിക്ക് പടിഞ്ഞാറു താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ജല അതോറിറ്റിയുടെ പൈപ്പില്‍നിന്ന് ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിനും മറ്റു വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തില്‍ പെട്രോള്‍, മണ്ണെണ്ണ എന്നിവയുടെ രുചിയും മണവുമുള്ളതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കുട്ടികളുൾപ്പെടെ കഴിഞ്ഞ രണ്ടരമാസമായി മലിനജലം ഉപയോഗിക്കുകയാണ്. അധികം വീട്ടുകാരും പൊതു ടാപ്പുകളാണ് ഉപയോഗിക്കുന്നത്. സമീപത്ത് വാഹനങ്ങള്‍ സര്‍വിസ് ചെയ്യുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. പൈപ്പ് പൊട്ടി സ്ഥാപനത്തിലെ മലിനജലം കുടിവെള്ളത്തിലൂടെ എത്തുന്നതാണോയെന്ന സംശയവുമുണ്ട്. ജില്ല മെഡിക്കല്‍ ഓഫിസ്, ജല അതോറിറ്റി, വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി നല്കി.
ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പലതവണ പരിശോധന നടത്തുകയും വിവിധ ഇടങ്ങളിൽ പൊട്ടിയ പൈപ്പ് നന്നാക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും ലഭിക്കുന്നത് മലിനജലമാണ്. പലതവണ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ശുദ്ധജലം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ പൈപ്പില്‍നിന്ന് ലഭിക്കുന്ന വെള്ളത്തിന് പുറമെ ആര്.ഒ പ്ലാന്റില്നിന്നുമുള്ള വെള്ളം പണം കൊടുത്തു വാങ്ങുകയാണ് പ്രദേശവാസികള്‍. മൂന്ന് ആഴ്ചക്ക് മുമ്പ് വെള്ളം ഗുണപരിശോധനക്ക് നൽകിയത്തിന്റെ ഫലം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കുടിക്കാൻ പറ്റിയ വെള്ളമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.