കറ്റാനം: ഇലിപ്പക്കുളത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം വിളിച്ചത് വിവാദമാകുന്നു. 12ാം വാർഡിലാണ് 140ഒാളം പേരെ പെങ്കടുപ്പിച്ച യോഗം ചേർന്നത്. ഇതിൽ പെങ്കടുത്ത സ്ത്രീയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. 18നാണ് വളൂത്തറ ജങ്ഷനിലെ അംഗൻവാടിക്ക് സമീപത്തെ വീട്ടിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്. നാല് മസ്റ്റർ റോളുകളിൽ ഉൾപ്പെട്ടവരാണ് ഇവിടെ ഒത്തുചേർന്നത്.
ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങൾക്ക് ശേഷം റോളിൽ പേര് വിളിച്ച് ഹാജർ ഉറപ്പാക്കിയ ശേഷമാണ് നാലിടത്തേക്കായി ജോലികൾക്കായി ഇവരെ പറഞ്ഞയച്ചത്. യോഗത്തിൽ പെങ്കടുത്ത സ്ത്രീയുടെ ഭർത്താവിന് 17നാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്തതിനാലുള്ള ആശങ്ക നിലനിൽക്കെയാണ് മാനദണ്ഡം ലംഘിച്ചുള്ള വിപുല യോഗം നടന്നത്. 19ന് രോഗിയുടെ ഭാര്യ തൊഴിലുറപ്പ് ജോലിയിൽ പങ്കാളിയായതും ക്വാറൻറീൻ വീടുകളുടെ എണ്ണം വർധിപ്പിക്കാൻ ഇടയാക്കി. നാലിടത്തായി നടത്താമായിരുന്ന യോഗം ഒരിടത്ത് വിളിച്ചതിനു പിന്നിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ രാഷ്ട്രീയ താൽപര്യങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, യോഗം സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് വാർഡ് അംഗം നൂർജഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.