ആലപ്പുഴ: ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ജില്ലയിൽ ജലമാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖല അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ ജലാശയങ്ങളുടെ മാലിന്യം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ ജില്ലകളിൽ സ്ഥാപിക്കാൻ മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിന് ബന്ധപ്പെട്ടവരുടെ സംഘടന മുന്നോട്ടുവെച്ച പദ്ധതിക്ക് അനുമതി നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു നിർദേശം നൽകി. യോഗത്തിൽ ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, കലക്ടർ ഹരിത വി. കുമാർ, സബ് കലക്ടർ സൂരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.