ആറാട്ടുപുഴ: ജോലി തട്ടിപ്പ് കേസിൽ മുതുകുളം കണ്ടല്ലൂർ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ. പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കൊട്ടാരക്കര വാളകം ആണ്ടൂർ പൂവണത്തുവിള പുത്തൻവീട്ടിൽ സന്തോഷ്കുമാർ കണ്ടല്ലൂർ സ്വദേശിയിൽനിന്ന് പണം തട്ടിയതായി പരാതി.
റെയിൽവേയിൽ ജോലി നൽകാമെന്നേറ്റ് പുതിയവിള വിജയഭവനത്തിൽ നിതിനിൽനിന്നാണ് ആറു ലക്ഷം തട്ടിയെടുത്തത്. സന്തോഷ്കുമാർ മുഖേന റെയിൽവേയിൽ ടി.ടി.ആറായി ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു കായംകുളം സ്വദേശിയാണ് നിതിനെ സമീപിക്കുന്നത്.
എട്ടു ലക്ഷമാണ് ഇതിനായി ആവശ്യപ്പെട്ടത്. താൽപര്യമുണ്ടെങ്കിൽ ഉടനടി ആറു ലക്ഷം നൽകണമെന്നും പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ 2019 ആഗസ്റ്റ് 30ന് നിതിെൻറ അച്ഛൻ രാജെൻറ അക്കൗണ്ടിൽനിന്ന് എറണാകുളം കലൂരിലെ സന്തോഷിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് ആറു ലക്ഷം അയച്ചുകൊടുത്തു.
ഒരു വർഷം കഴിഞ്ഞിട്ടും ജോലി നൽകാത്തതിനാൽ പണം തിരികെ ചോദിച്ചു. പല അവധി പറഞ്ഞശേഷം 2020 ഒക്ടോബറിൽ സന്തോഷ്കുമാർ രണ്ടര ലക്ഷത്തിെൻറ ചെക്കു നൽകി. എന്നാൽ, അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ ചെക്ക് മടങ്ങി. വാങ്ങിയ തുക തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചതിനാൽ ഇതുവരെ പരാതി നൽകിയിരുന്നില്ല.
കേണൽ ചമഞ്ഞ് ഇത്തരത്തിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് സന്തോഷ്കുമാർ പിടിയിലായെന്ന വാർത്ത അറിഞ്ഞതോടെ നിതിൻ കനകക്കുന്ന് െപാലീസിൽ പരാതി നൽകി. കേസെടുത്തതായി കനകക്കുന്ന് എസ്.ഐ. ജി. സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.