ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. പത്തനംതിട്ട കുളനട മണ്ണിൽകടവിൽ പുത്തൻവീട് പവികൃഷ്ണൻ, മലപ്പുറം മാരഞ്ചേരി മേനകത്ത് വിശാഖ് (29) ത്രിപ്പേരുതുറ വേനാട്ട് വീട്ടിൽ സോനു (31) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ആലപ്പുഴ വലയകുളത്ത് എച്ച്.ആർ.വി.എം മാൻപവർ കൺസൽട്ടൻസി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. മറൈൻ എൻജിനീയറായി ജോലി വാഗ്ദാനം നൽകി കൊല്ലം സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപ വാങ്ങിയിരുന്നു. ജോലി കിട്ടാതെ വന്നതോടെ ഇയാൾ ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേരിൽനിന്ന് പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു.
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ഡി. രജിരാജ്, എസ്.ഐമാരായ ബാലസുബ്രഹ്മണ്യൻ, ഷാജിമോൻ, സി.പി.ഒമാരായ നദീം, ആന്റണി, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.