മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡിൽ തരിശുഭൂമിയായിരുന്ന മുറവനാട് ക്ഷേത്രമൈതാനം സ്ത്രീകൂട്ടായ്മ വിളഭൂമിയാക്കി മാറ്റി. ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിചെയ്യുന്നത് 18 സ്ത്രീകൾ അംഗങ്ങളായ മുറവനാട് ക്ഷേത്രം കാർത്തിക ഗ്രൂപ്പാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്.
ക്ഷേത്രത്തിലെ ജഗദീശൻ ശാന്തിയുടെ സഹായത്തോടെയാണ് കൃഷി ഗ്രൂപ് മുന്നോട്ടുപോകുന്നത്. ചൊരിമണലിൽ 500 ചുവട് കപ്പ , 200 ചുവട് വാഴ, പാവൽ, പച്ചമുളക് മഞ്ഞൾ, പയർ, ഇഞ്ചി, വിവിധയിനം കാന്താരികൾ, തക്കാളി, ചേന, ചേമ്പ് തുടങ്ങിയ മിക്ക പച്ചക്കറികളും ക്ഷേത്ര മൈതാനത്ത് തഴച്ചുവളരുകയാണ്. കൂടാതെ 250 ഗ്രോ ബാഗുകളിൽ വെണ്ട വേറെയും. ദിവസേന 12 കിലോ വരെ പച്ചക്കറി വിൽക്കുന്നുണ്ട്.
കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് പാട്ടുവെളിയിൽ സുനിത പ്രസിഡൻറായും കുന്നേൽ വെളി പ്രസന്ന സെക്രട്ടറിയുമായ കമ്മിറ്റിയാണ്. വിളവെടുപ്പ് ഉദ്ഘാടനം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് നിർവഹിച്ചു. വാർഡ് മെംബർ മിനി പ്രദീപ്, കർഷകസംഘം മേഖല പ്രസിഡൻറ് പി.എൻ. ദേവരാജൻ, കർഷക സംഘം വാർഡ് പ്രസിഡൻറ് രവി പണിക്കാപറമ്പ്, മുരളീധരൻ പന്തലിപറമ്പ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.