ആലപ്പുഴ: തെൻറ സുരക്ഷക്കായി സർക്കാർ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഒരു സംഘം ആക്രമിച്ചതിൽ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥയായിരുന്നു കെ.ആർ. ഗൗരിയമ്മ. ഗൺമാനായ സിവിൽ പൊലീസ് ഓഫിസർ ബ്രില്യൻറ് വർഗീസിനും കുടുംബത്തിനും നേരെയാണ് 22ന് രാത്രി ആക്രമണം ഉണ്ടായത്.
പഞ്ചായത്ത് പാലത്തിനു സമീപം കട നടത്തുന്ന ബ്രില്യൻറിെൻ പിതാവ് തങ്കച്ചൻ കടയടച്ച ശേഷം സാധനങ്ങൾ ആവശ്യപ്പെട്ട മദ്യപസംഘമാണ് ആക്രമണം നടത്തിയത്. മർദനമേറ്റ തങ്കച്ചനും ഭാര്യ ആൻസമ്മയും ബ്രില്യൻറും അനുജൻ റിറ്റൻറും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ പരിക്കേറ്റ ബ്രില്യൻറും മാതാവും തിങ്കളാഴ്ചയാണ് ഡിസ്ചാർജായത്.
മകനെപ്പോലെ കരുതുന്ന ബ്രില്യൻറിനെ രണ്ടുതവണ ആശുപത്രിയിലേക്ക് വിളിച്ച് ഗൗരിയമ്മ വിവരം അന്വേഷിച്ചിരുന്നു. മൂന്നര വർഷമായി ഗൗരിയമ്മയോടൊപ്പമുള്ള ബ്രില്യൻറിന് ആ അമ്മമനസ്സിനെ കുറിച്ച് നല്ലപോലെ അറിയാവുന്നതിനാൽ വേഗംതന്നെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.