മണ്ണഞ്ചേരി: കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നാടിനും നാട്ടുകാർക്കും അഭിമാനമായി മാറിയ രസ്ന വിജയൻ ഇനി മജിസ്ട്രേറ്റ്. സാധാരണ ഒരുകുടുംബത്തിൽനിന്നുള്ള അംഗമായ രസ്നയുടെ നേട്ടത്തിന് പത്തരമാറ്റിെൻറ തിളക്കമുണ്ട്. മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാർഡ് ലോഡിങ് മേഖലയിലെ തൊഴിലാളിയായ തകിടി വെളിയിൽ വിജയെൻറയും ജഗദയുടെയും മകളാണ്. നീതിന്യായ വ്യവസ്ഥയുടെ ഭാഗമാകണമെന്നായിരുന്നു ജീവിതലക്ഷ്യം.
അതിന് ആദ്യംമുതലേ പരിശ്രമം ചെയ്തു. പ്ലസ് ടു വരെ കലവൂർ ഗവ. ഹൈ സ്കൂളിൽ പഠനം. എൽഎൽ.ബിയും എൽഎൽ.എമ്മും എറണാകുളം ലോകോളജിൽ. ആലപ്പുഴയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മജിസ്ട്രേറ്റ് പരീക്ഷ എഴുതുന്നത്. കഠിനാധ്വാനത്തിലൂടെയാണ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി രസ്ന മണ്ണഞ്ചേരിക്ക് അഭിമാനമായത്. ഇപ്പോൾ അത്താണി ജുഡീഷ്യൽ അക്കാദമിയിൽ ഒരുവർഷത്തെ പരിശീലനത്തിലാണ്.
തുടർന്ന് മജിസ്ട്രേറ്റായി നിയമനം ലഭിക്കും. സഹോദരി ഫെഡറൽ ബാങ്ക് ജീവനക്കാരി രമ്യ വിജയനും രസ്നയുടെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.